Post Category
രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടെന്ന വാർത്ത വസ്തുതാവിരുദ്ധം
ഗവ. സെൻട്രൽ പ്രസിൽ നിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടെന്ന തലക്കെട്ടിൽ ഒരു മാധ്യമത്തിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് അച്ചടി വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒ. എം. ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് അച്ചടി വകുപ്പും പി. എസ്. സിയും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലാണ്.
നിലവിൽ ഒ. എം. ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് യാതൊരു കരാറുമില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിലെ ധാരണ പ്രകാരം സെപ്റ്റംബർ പകുതിയോടെ മാത്രമേ നടപടിക്രമം പൂർത്തിയാക്കി കരാറിൽ ഏർപ്പെട്ട് അച്ചടി ജോലി തുടങ്ങുകയുള്ളൂയെന്ന് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 2751/2020
date
- Log in to post comments