Skip to main content

ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

    വളവന്നൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.   ക•നം എ.എം.യു.പി.എസില്‍ നടന്ന പരിപാടി തിരൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അബ്ദുല്‍ റഷീദ് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സുഭാഷിണി ഉദ്ഘാടനം ചെയ്തു.  
    വളവന്നൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുലൈഖ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അബ്ദുല്‍ റഷീദ് ക്ലാസെടുത്തു.

 

date