ജില്ലയിലെ രണ്ടു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കൊവിഡ് പ്രതിസന്ധിയിലും വികസന-ക്ഷേമ രംഗത്ത്
മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്തി; മന്ത്രി എ.കെ.ബാലന്
കൊവിഡ് പ്രതിസന്ധിഘട്ടത്തിലും വികസന-ക്ഷേമ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കട്ടിപ്പാറ, മൂടാടി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. ഇത്തരം വികസനങ്ങളിലൂടെ ഈ വിഭാഗത്തിന്റെ സുസ്ഥിര വികസനം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് മിച്ചഭൂമിയിലെ സാംസ്കാരിക നിലയത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അബേദ്കര് ഗ്രാമവികസന പദ്ധതി 2016-2017ല്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കൊടുവള്ളി മണ്ഡലത്തിലെ സുപ്രധാന പദ്ധതികളിലൊന്നാണിത്. പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി 3,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭിന്നശേഷിക്കാര്‍ക്കടക്കം ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്ലറ്റ് സംവിധാനമുള്ള സാംസ്കാരിക നിലയവും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി രണ്ട് കിണറുകള്‍ നവീകരിച്ച് പമ്പ് ഹൗസുകള്‍ സ്ഥാപിച്ച് 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകള്‍ സ്ഥാപിച്ച് 110 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷനുകളും 22 പൊതു ടാപ്പുകളും സജ്ജീകരിച്ചു. സാംസ്കാരിക നിലയത്തിലേക്കുള്ള 40 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും, കോളനിയുടെ ഭാഗമായ ശ്മശാനത്തിലേക്ക് 110 മീറ്റര്‍ നീളത്തിലുള്ള റോഡ് ടാറിംഗ് നടത്തി പൂര്‍ത്തികരിക്കുകയും ചെയ്തു.
കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, വൈസ് പഞ്ചായത്ത് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വി ലോഹിദാക്ഷന്‍, എ.ടി ഹരിദാസന്, നിര്‍മ്മിതികേന്ദ്രം പ്രൊജക്ട് മാനേജര്‍ കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സിക്രട്ടറി പുനീത് കുമാര്‍ സ്വാഗതവും അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോര്‍ജ് നന്ദിയും പറഞ്ഞു.
മൂടാടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ വലിയമല പട്ടികജാതി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി എ. കെ ബാലന് നിര്‍വഹിച്ചു. കോവിഡ്- 19 പ്രോട്ടോക്കോള്‍ പാലിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിപാടി നടന്നത്.
കെ ദാസന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 62 ലക്ഷം രൂപ ചെലവില്‍ 83 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വാട്ടര്‍ കണക്ഷനുകള്‍ നല്‍കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതോടെ കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പൂര്‍ണ്ണ പരിഹാരമായിരിക്കുകയാണ്. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ പട്ടേരി, വൈസ് പ്രസിഡന്റ് ജീവാനന്ദന് മാസ്റ്റര്‍, വാര്‍ഡ് അംഗം രജനി, മുകുന്ദന്, ശ്രീകുമാര്‍, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments