പോത്തുകല്ല് 33 കെവി സബ്സ്റ്റേഷന് മുഖ്യമന്ത്രി ഓഗസ്റ്റ് 17ന് ഉദ്ഘാടനം ചെയ്യും
നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ലില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനാവും. പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യാതിഥിയാവും.
പോത്തുകല്ല് പഞ്ചായത്തിലെ പൂളപ്പാടത്ത് വെള്ളിമുറ്റം - പൂളപ്പാട് ബൈപാസ് റോഡിനരികില്‍ 80.4 സെന്റിലാണ് സബ്സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ആഢ്യന്‍പാറ പവര്‍ ഹൗസില്‍ നിന്നും പോത്തുകല്ല് വരെ 9.5 കിലോ മീറ്റര്‍ സിംഗിള്‍ സര്‍ക്യൂട്ട് 33 കെ.വി ലൈന്‍ നിര്‍മിച്ചാണ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. 11 കെവി ഫീഡറുകളാണ് വൈദ്യുതി വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. പോത്തുകല്ല്, അകംപാടം, ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പോത്തുകല്ല് 33 കെവി സബ്സ്റ്റേഷന് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും കെ.എസ്.ഇ.ബി ജീവനക്കാരും പങ്കെടുക്കും.
- Log in to post comments