കൊണ്ടോട്ടിയില്‍ എക്സൈസ് റേഞ്ച് ഓഫീസ് തുറക്കുന്നു
കൊണ്ടോട്ടി എക്സൈസ് റേഞ്ച് ഓഫീസ് അടുത്തയാഴ്ച പ്രവര്‍ത്തന മാരംഭിക്കും. ഏറനാട് താലൂക്കില്‍ പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് റേഞ്ച് ഓഫീസാണ് കൊണ്ടോട്ടി തുറക്കലില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, പുളിക്കല്‍, മുതുവല്ലൂര്‍, കൊണ്ടോട്ടി, നെടിയിരുപ്പ്, കുഴിമണ്ണ, മൊറയൂര്‍ വില്ലേജുകളും ഏറനാട് താലൂക്കിലെ പൂക്കോട്ടൂര്‍, ആനക്കയം, മേല്‍മുറി, മലപ്പുറം, പാണക്കാട് വില്ലേജുകളുമുള്പ്പടെ 14 വില്ലേജുകളാണ് ഓഫീസ് പരിധിയിലുള്ളത്. ഒരു എക്സൈസ് ഓഫീസര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, രണ്ട് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങി 20 തസ്തികകളാണ് ഓഫീസിലുണ്ടാവുക.
കൊണ്ടോട്ടിയില്‍ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസ് ഓഫീസിന്റെ സേവനം ഏറെ സഹായകമാകുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടിയിലെ പല പഞ്ചായത്തുകളിലും ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറ്റ് താലൂക്കില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിച്ചേരണ്ട ബുദ്ധിമുട്ടുകള്‍ പുതിയ ഓഫീസ് പ്രവര്ത്തനമാരംഭിക്കുന്നകതോടെ ഇല്ലാതാകും.
- Log in to post comments