Post Category
പി.എം കിസാന്‍ സമ്മാന്‍ പദ്ധതി: വേങ്ങരയില്‍ അര്‍ഹരായത് 8252 കര്‍ഷകര്‍
പി.എം. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ വേങ്ങരയില്‍ നിന്ന് 8252 കര്‍ഷകര്‍ അര്‍ഹരായി. വേങ്ങര ബ്ലോക്കിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലെ ചെറുകിട കര്‍ഷകരാണ് 2020-2021 വര്‍ഷത്തെ പി.എം കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അര്‍ഹത നേടിയത്. കിസാന്‍ സമ്മാന്‍ പദ്ധതി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ 2,000 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് പി.എം കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുക. കോവിഡ് 19ന്റ പശ്ചാത്തലത്തില്‍ അടുത്ത ഗഡുവായ 2,000 രൂപ പോസ്റ്റ് ഓഫീസ് വഴി കര്‍ഷകരില്‍ നേരിട്ടെത്തിക്കും.
date
- Log in to post comments