Skip to main content

ജില്ല ഒളിമ്പിക്  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍

    ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'അതിജീവനം കായിക ക്ഷമതയിലൂടെ',  'കോവിഡും കായിക വിദ്യാഭ്യാസവും' എന്നീ വിഷയങ്ങളില്‍  ഓഗസ്റ്റ് 15ന്  ഉച്ചക്ക് 2.30ന് വെബിനാര്‍ സംഘടിപ്പിക്കുന്നു.  കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍  നിന്നുപോയ കായിക രംഗത്തെ പ്രവര്‍ത്തനങ്ങളും കായിക താരങ്ങളുടെ കായികക്ഷമത നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വെബിനാറില്‍ ചര്‍ച്ച ചെയ്യും.  വെബിനാര്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ല ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ യു.തിലകന്‍ അധ്യക്ഷനാവും. ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന്‍ മുഖ്യാതിഥിയും  കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ വിശിഷ്ടാതിഥിയുമാകും. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് സ്‌പോര്‍ട്‌സ് ഫിസിഷ്യന്‍ ഡോ.ഷെര്‍വിന്‍ ഷെരീഫ്,  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.വി.പി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.
 

date