Skip to main content

നീറ്റ്/എഞ്ചിനിയറിങ് ഓൺലൈൻ പരിശീലനം: താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്കായി 2021 ലെ നീറ്റ്/എഞ്ചിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് മുൻപ് പ്രത്യേക പരീക്ഷാ പരിശീലന പരിപാടി ഓൺലൈൻ മുഖേന സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളോടെ നടത്തുന്നതിന് അഞ്ച് വർഷം മുൻപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 20ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. 20ന് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങൾ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രൊപ്പോസലുകൾ പരിഗണിക്കും. പ്രീബിഡ് മീറ്റിംഗ് 14ന് രാവിലെ 10ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471-2303229, 2304594.
പി.എൻ.എക്‌സ്. 2775/2020

date