388 പേര് കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 388 പേര് ഉള്‍പ്പെടെ ജില്ലയില്‍ 14502 പേര് നിരീക്ഷണത്തില്‍. ഇതുവരെ 96466 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 137 പേര് ഉള്‍പ്പെടെ 1067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 50 പേര് മെഡിക്കല്‍ കോളേജിലും, 27 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 16 പേര് എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 10 പേര് ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 17 പേര് എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 7 പേര് മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 5 പേര് എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 5 പേര് എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 137 പേര് ഡിസ്ചാര്‍ജ്ജ് ആയി.
4924 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,06,108 സാംപിളുകള്‍ അയച്ചതില്‍ 1,00,178 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 97520 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5930 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 143 പേര് ഉള്‍പ്പെടെ ആകെ 3247 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 615 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2596 പേര് വീടുകളിലും, 36 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 28952 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments