Skip to main content

'ഫ്രീഡം കണക്റ്റ്': സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച സെറിബ്രൽ പാൾസി, ഓട്ടിസം സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഓൺലൈനിൽ പങ്കെടുപ്പിച്ചുകൊണ്ട് കല്ലേറ്റുംകര എൻഐപിഎംആറിൽ 'ഫ്രീഡം കണക്റ്റ്' എന്ന പേരിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് എൻഐപിഎംആർ ആസ്ഥാനത്ത് ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു ദേശീയപതാക ഉയർത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ ഓൺലൈനായി സ്വാതന്ത്ര്യദിന സന്ദേശം നൽകി. 19 ജീവനക്കാർ നേരിട്ടും 65 പേർ ഓൺലൈനായും പങ്കെടുത്തു.

date