Post Category
വയോമിത്രം ഫോണ്‍ ഇന്‍ പരിപാടിക്ക് തുടക്കം
ലോക വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ റേഡിയോ മാറ്റൊലി 90.4 യുമായി ചേര്‍ന്ന് ആഗസ്റ്റ് 21 വരെ വയോമിത്രം എന്ന പേരില്‍ ലൈവ് ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ വയോജനങ്ങള്‍ക്ക് 9562482008
നമ്പറിലേക്ക് വിളിച്ച് ബാല്യകാല അനുഭവങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെക്കാം. കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് വേണ്ടി ഇഷ്ടപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യാം.
date
- Log in to post comments