ക്രസൻറ് ഓർഫനേജ് ഏറ്റെടുത്തു
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ സക്കറിയ ബസാറിലുള്ള ക്രസൻറ് ഓർഫനേജ് എന്ന സ്ഥാപനത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഏറ്റെടുത്തു ഉത്തരവായി. അലഞ്ഞു തിരിയുന്നവർ, അഗതികൾ , മാനസിക ദൗർബല്യം ഉള്ളവർ എന്ന വിഭാഗങ്ങളിൽപ്പെട്ടവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, സുരക്ഷിതമായി പാർപ്പിക്കുന്നതിനായാണിത്. ഇതു സംബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസർ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ ഈ ഉത്തരവ്.
ഈ സ്ഥാപനത്തിലേക്ക് പാർപ്പിക്കേണ്ടവരെ സുരക്ഷിതമായി എത്തിക്കുന്നതിനും പാർപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ്. കെട്ടിടം ഏറ്റെടുക്കുന്ന തീയതി മുതൽ ഉള്ള സൂക്ഷിപ്പും പരിപാലനവും സാമൂഹ്യനീതി ഓഫീസർക്കാണെന്നും ഉത്തരവിൽ പറയുന്നു. കെട്ടിട പരിപാലനത്തിന് ആയി ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments