ബെഡ്ഷീറ്റ് ചാലഞ്ച് വിജയിപ്പിച്ച് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ ബെഡ്ഷീറ്റ് ചാലഞ്ച് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും' തലയണയും ശേഖരിച്ച് നല്കുവാനാണ് ചാലഞ്ച് സംഘടിപ്പിച്ചത്.എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച 5511 ബെഡ് ഷീറ്റുകളും തലയണ കവറുകളും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് ഏറ്റുവാങ്ങി.അതിജീവിക്കും ഈ കൊറോണക്കാലവും എന്ന കൊറോണ പ്രതിരോധ പദ്ധതി പ്രകാരം ജില്ലയിലെ 51 എന്‍ എസ് എസ് യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് 358215 രൂപയുടെ ബെഡ് ഷീറ്റുകള്‍ ശേഖരിച്ചത്. ചടങ്ങില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ: എ.വി. രാംദാസ് അധ്യക്ഷത വഹിച്ചു എന്‍ എസ് എസ് ജില്ല കണ്‍വീനര്‍ വി. ഹരിദാസ്, ഷാഹുല്‍ ഹമീദ്, എം. മണികണ്ഠന്, എം.രാജീവന്, സി.പ്രവീണ്‍ കുമാര്‍, കെ.വി രതീഷ്, എ. മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments