Skip to main content

പിബി ജംഗ്ഷൻ, അഞ്ചാലും കാവ് : മത്സ്യബന്ധനവും വിപണനവും നിരോധിച്ചു.

ആലപ്പുഴ :ജില്ലയിൽ പിബി ജംഗ്ഷൻ, അഞ്ചാലും കാവ് തുടങ്ങിയ  കേന്ദ്രങ്ങളിൽ
 മൽസ്യബന്ധനത്തിനും വിപണനത്തിനും  നൽകിയ അനുമതി റദ്ദാക്കി ജില്ലാ കലക്ടർ ഉത്തരവായി.

നേരത്തെ ഈ പ്രദേശങ്ങളിൽ നിന്നും മൽസ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി  നൽകിയിരുന്നു.

എന്നാൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ ഈ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.  തോട്ടപ്പള്ളി ഹാർബറിൽ  മത്സ്യവിപണന നൽകിയ അനുമതിയും നേരത്തെ റദ്ദാക്കിയിരുന്നു.

നിലവിൽ ജില്ലയിൽ വലിയഴീക്കൽ, വളഞ്ഞവഴി തുടങ്ങിയ ലാൻഡിംഗ് സെന്ററുകളിൽ മാത്രമാണ് മൽസ്യബന്ധനത്തിനും വിപണനത്തിനും അനുമതിയുള്ളത്.

date