Skip to main content

അസാപ്പിലൂടെ ജാപ്പനീസ്,ജർമൻ,ഫ്രഞ്ച് വിദേശ ഭാഷകൾ ഓൺലൈനായി പഠിക്കാൻ അവസരം 

 

വിദേശ ഭാഷകൾ ഓൺലൈനായി പഠിക്കാൻ സർക്കാർ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ്

 കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂർ അവസരമൊരുക്കുന്നു.ഗോ-ഥെ സെൻട്രവുമായി ചേർന്ന് ജർമൻ കോഴ്സും,അലുമ്നി സൊസൈറ്റി ഓഫ് അയോട്സുമായി ചേർന്ന് ജാപ്പനീസും,അലയൻസ് ഫ്രാൻകേയ്സുമായി ചേർന്ന് നടത്തപെടുന്ന ഫ്രഞ്ച് കോഴ്സും ആഴ്ചയിലുടനീളമോ വാരാന്ത്യങ്ങളിലായോ പഠിക്കാൻ അവസരമുണ്ട്.ഉയർന്ന നിലവാരത്തിലും പരിമിതമായ ഫീസിലും പഠിക്കാവുന്ന കോഴ്സിൽ ചേരുവാൻ പതിനഞ്ചു വയസ്സാണ് മിനിമം യോഗ്യത.

കോഴ്സിൽ ഉടനടി ചേരുവാൻ https://skillparkkerala.in/foreign-language-training/ എന്ന ലിങ്കിലൂടെയോ www.asapkerala.gov.in എന്ന അസാപ് വെബ്സൈറ്റിലൂടെയോ ഓഗസ്റ്റ് 21ന് മുൻപ് രജിസ്റ്റർ ചെയ്യുക.വിശദവിവരങ്ങൾക്ക് 9495999627, 8129617800 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലക്കാർക്ക് പ്രസ്തുത കേന്ദ്രത്തിന്റെ ഓൺലൈൻ കോഴ്സിൽ ചേരാം.

date