Skip to main content

 ക്യാമലോട്ട് കൺവെൻഷൻ സെൻറർ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആകുന്നു മന്ത്രി സന്ദർശനം നടത്തി

 

ആലപ്പുഴ: ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആക്കി മാറ്റുന്ന മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ക്യാമലോട്ട് കൺവെൻഷൻ സെൻറർ ധനമന്ത്രി തോമസ് ഐസക് സന്ദർശിച്ചു.  രോഗവ്യാപനം വർധിക്കുകയാണെങ്കിൽ, രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെയും മറ്റു ഗുരുതര രോഗങ്ങൾ ഇല്ലാത്തവരെയും പ്രവേശിപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം എന്ന് മന്ത്രി പറഞ്ഞു.

ഏകദേശം 200 ബെഡുകൾ ആണ് ഇപ്പോൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം ബെഡ്ഡുകൾ ഇവിടെ സജ്ജീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് നടത്തിപ്പ് ചുമതലയുള്ള നാഷണൽ  നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോക്ടർ രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യുവിനാണ് ക്യാമലോട്ട് കൺവെൻഷൻ സെൻററിൻറെ മേൽനോട്ട ചുമതല. കെ ടി  മാത്യു  സന്ദർശനവേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ജില്ലയിലാകെ 95 കെട്ടിടങ്ങളിലായി 7252 ബെഡ്ഡുകളാണ് ഫസ്റ്റ് ട്രീറ്റ്മെൻറ് സെൻററിനായി കണ്ടെത്തിയിരിക്കുന്നത്.  ഇതിൽ പ്രവർത്തനസജ്ജമായിരിക്കുന്നത് 4313 ബെഡ്ഡുകൾ ആണ്.  നിലവിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ754 ബെഡ്ഡുകൾ ആണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്

date