Skip to main content

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നാളെ (ആഗസ്ത് 15)

 

ആലപ്പുഴജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നാളെ (ആഗസ്ത് 15, ശനിയാഴ്ച പൊലീസ് പരേഡ് ഗ്രൗണ്ട് മൈതാനിയില്‍ നടക്കുംരാവിലെ 9ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ദേശീയപതാക ഉയർത്തുംതുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും.

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പരമാവധി ആളെ കുറച്ച് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്ഔപചാരിക പരേഡ് മാത്രമാണ് ഇത്തവണ ഉണ്ടാവുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമില്ല. ക്ഷണിക്കപ്പെട്ടവരുടെ പരമാവധി എണ്ണം 100 ആയിരിക്കും. ഇത്തവണ റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ മാത്രമാണ് ഔപചാരിക പരേഡില്‍ പങ്കെടുക്കുക. മാര്‍ച്ച് പാസ്റ്റുും ഒഴിവാക്കിയിട്ടുണ്ട്. 3 ഡോക്ടർമാർ, 2 നഴ്സുമാർ, 2 പാരാമെഡിക്കല്‍ ജീവനക്കാര്‍ , 2 ശുചിത്വ തൊഴിലാളികൾ, 3 കോവിഡ് രോഗശമനം നേടിയ വ്യക്തികൾ എന്നിവരെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കും. ഭക്ഷണ പാനീയ വിതരണം പാടില്ല. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും. കാടാതെ പ്രവേശന കവാടത്തിൽ താപ പരിശോധന ഉണ്ടാകും. മതിയായ ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും വേദിയിൽ ലഭ്യമാക്കും.

date