കോവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതി ജില്ലയില്‍ തുടങ്ങി
സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് നടപ്പിലാക്കി വരുന്ന കാലിത്തീറ്റ ധനസഹായ പദ്ധതി ജില്ലയില്‍ തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി നിര്‍വഹിച്ചു. കോഡൂര്‍ ക്ഷീര സംഘത്തില്‍ നടന്ന പരിപാടിയില്‍ കെ. എം സുബൈര്‍ അധ്യക്ഷനായി.ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ പദ്ധതി വിശദീകരിച്ചു. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മാസം സംഘത്തില്‍ അളന്ന പാലിന്റെ പ്രതിദിന ശരാശരി അളവ് അടിസ്ഥാനമാക്കിയാണ് കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് അനുവദിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മില്‍മ ഫീഡ്‌സ് കാലിത്തീറ്റയും കേരള ഫീഡ്‌സ് കാലിത്തീറ്റയുമാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ തെരഞ്ഞെടുത്ത 9517 കര്‍ഷകര്‍ക്ക് 13125 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും.
പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ അബ്ദു നാസര്‍ കുന്നത്ത്, മുഹമ്മദാലി കടമ്പോട്ട്, മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.പി ഉസ്മാന്‍, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.ഡോളസ്, മലപ്പുറം ക്ഷീരവികസന ഓഫീസര്‍ നെസീമ, കോഡൂര്‍ ക്ഷീര സംഘം പ്രസിഡന്റ് താജ് മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments