മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ആറുമാസത്തെ ഉടമ/തൊഴിലാളി അംശാദായം ഒഴിവാക്കി
കോവിഡ് 19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുളളതുമായ ഉടമാ/ തൊഴിലാളികള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറുമാസ കാലയളവിലെ ഉടമാ/ തൊഴിലാളി അംശദായം പൂര്‍ണ്ണമായും ഒഴിവാക്കി. ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത മോട്ടോര്‍ മേഖലയിലും ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ (സ്കാറ്റേര്‍ഡ് വര്‍ക്കേഴ്സ്), പാസ്സഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ അവസരമുണ്ട്. പദ്ധതിയില്‍ അംഗമാകുന്ന മുറയ്ക്ക് കോവിഡ്-19 ധനസഹായമായ 1000/ രൂപയ്ക്ക് ഇത്തരക്കാര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു.
- Log in to post comments