തണ്ണീര്‍മുക്കം പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അമ്പതോളം ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. കോവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകാതിരിക്കാനും വിദ്യാഭ്യാസ പുരോഗതിക്കും ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും സഹായങ്ങള്‍ ചെയ്തു നല്‍കാനും മുന്നോട്ടു വരുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും മന്ത്രി അഭിനന്ദിച്ചു.
കെ എസ് എഫ് ഇ യുമായി ചേര്‍ന്ന് തണ്ണീര്‍മുക്കം പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രദേശത്തെ 44 അങ്കണവാടികള്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പഞ്ചായത്തിലെ അങ്കണവാടികളില്‍ സമ്പൂര്‍ണ ഗ്യാസ് കണക്ഷന്‍ ആക്കുന്നതിന്റെ ഉദ്ഘാടനം എ.എം ആരിഫ് എം. പിയും നിര്‍വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിതമനോജ്, കെ എസ് എഫ് ഇ മാനേജര്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments