Skip to main content

കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിക്ക് 58 ലക്ഷം രൂപ അനുവദിച്ചു

 

 

 

കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിക്ക് 58 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി. റഹീം എം.എല്‍. അറിയിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 13,14,15 വാര്ഡുകളില്ഉള്പ്പെട്ട പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്.

 

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സംസ്ഥാന സര്ക്കാര്ലഭ്യമാക്കുന്ന ഫണ്ടിൽ ഉള്പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നല്കിയിട്ടുള്ളത്. ഉയരം കൂടിയ പ്രദേശത്തേക്ക് ജപ്പാന്കുടിവെള്ള പദ്ധതിയില്നിന്ന് വെള്ളമെത്തിക്കാൻ സാധിക്കാത്തതിനാല്പ്രതിസന്ധിയിലായ ജനങ്ങള്ക്ക് പദ്ധതി ഏറെ ഗുണം ചെയ്യും.

 

കേരള വാട്ടര്അതോറിറ്റിയുടെ മേല്നോട്ടത്തിലാണ് പ്രവൃത്തി നിര്വ്വഹണം നടത്തുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടര്നടപടികള്പൂര്ത്തീകരിച്ച് പ്രവൃത്തി നടത്താനാവശ്യമായ നടപടികള്സ്വീകരിക്കാന്ബന്ധപ്പെട്ടവര്ക്ക് നിര്ദേശം നല്കിയതായും എം.എല്‍. പറഞ്ഞു.

date