സംസ്ഥാനത്ത് 1968 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1217 പേർ രോഗമുക്തി നേടി
*1737 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കേരളത്തിൽ 1968 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ബാധിച്ച് ഒൻപത് മരണവും സ്ഥിരീകരിച്ചു. ഇതിൽ 1737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്ക രോഗ ബാധിതരിൽ നൂറു പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരത്ത് 394 പേർക്കും മലപ്പുറത്ത് 328 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും ഈ രണ്ട് ജില്ലകളാണ് മുന്നിൽ.
തിരുവനന്തപുരത്ത് 429, മലപ്പുറത്ത് 356, ആലപ്പുഴയിൽ 198, എറണാകുളത്ത് 150, കോഴിക്കോട് 130, കോട്ടയം 124, പത്തനംതിട്ട 119, കാസർഗോഡ് 91, കൊല്ലം 86, കണ്ണൂർ 78, തൃശൂർ 72, പാലക്കാട് 65, ഇടുക്കി, വയനാട് ജില്ലകളിൽ 35 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒൻപത് മരണങ്ങളും സ്ഥിരീകരിച്ചു. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീർ (44), തിരുവനന്തപുരം മെഡിക്കൽ കോളേജ് നവരംഗം ലെയിൻ സ്വദേശി രാജൻ (84), തിരുവനന്തപുരം കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായർ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറൻസ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മോഹന കുമാരൻ നായർ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേർഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ് പോസിറ്റീവാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 191 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ആലപ്പുഴ 182, എറണാകുളം 138, കോട്ടയം 115, കോഴിക്കോട് 108, പത്തനംതിട്ട 95, കൊല്ലം, കാസർഗോഡ് 79 വീതം, തൃശൂർ 67, കണ്ണൂർ 66, പാലക്കാട് 34, ഇടുക്കി 29, വയനാട് 23 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സമ്പർക്ക രോഗബാധിതരുടെ എണ്ണം.
48 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 21, മലപ്പുറം 9, എറണാകുളം, കോഴിക്കോട് 4 വീതം, കാസർഗോഡ് 3, കൊല്ലം, തൃശൂർ, കണ്ണൂർ 2 വീതം, പാലക്കാട് ഒന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. എറണാകുളത്തെ മൂന്ന് ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗമുണ്ടായി.
ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 230, കൊല്ലം 30, പത്തനംതിട്ട 19, ആലപ്പുഴ 75, കോട്ടയം 29, ഇടുക്കി 9, എറണാകുളം 121, തൃശൂർ 35, പലക്കാട് 91, മലപ്പുറം 108, കോഴിക്കോട് 257, വയനാട് 24, കണ്ണൂർ 35, കാസർഗോഡ് 154 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്. 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 33,828 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,58,543 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 14,646 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,55,984 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
31 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 11), ചെറുന്നിയൂർ (7), പോത്തൻകോട് (12), വിളവൂർക്കൽ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കൽ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാൾ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാർഡ്), മാറാക്കര (1, 20(സബ് വാർഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂർ ജില്ലയിലെ കേളകം (1), പയ്യാവൂർ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാർ (13), മാവൂർ (8), തൃശൂർ മുളംകുന്നത്തുകാവ് (സബ് വാർഡ് 3), അവിനിശേരി (സബ് വാർഡ് 3), ചേർപ്പ് (സബ് വാർഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂർ (3), പയ്യോളി മുൻസിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല (സബ് വാർഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെ•ാറ (14), കാപ്പൂർ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാർഡ് 8, 9,12, 13), ശാന്തൻപാറ (വാർഡ് 6, 10), കാഞ്ചിയാർ (11, 12), രാജക്കാട് (എല്ലാ വാർഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാർഡ്), 1), വണ്ടിപ്പെരിയാർ (2), മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പള്ളിക്കൽ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കാസർഗോഡ് ജില്ലയിലെ ബളാൽ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂർ (9), കണ്ണൂർ ജില്ലയിലെ ചെറുപുഴ (6) എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 585 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പി.എൻ.എക്‌സ്. 2860/2020
- Log in to post comments