Skip to main content

കോവിഡ് പ്രതിരോധം: പിപിഇ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു

 

ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേക്കും അഡ്വ. യു പ്രതിഭ എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 9.18 ലക്ഷം രൂപ വിനിയോഗിച്ച് പിപിഇ കിറ്റുകൾ വിതരണം ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയിൽ 1000 എണ്ണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കണ്ടല്ലൂർ, ഭരണിക്കാവ്, ചെട്ടികുളങ്ങര, ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ എന്നിവിടങ്ങളിൽ 100 എണ്ണം വീതവുമാണ് പിപിഇ കിറ്റുകൾ വിതരണം ചെയ്തത്.

കണ്ടല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി രഞ്ജിത്തിൻറെ സാന്നിദ്ധ്യത്തിൽ യു പ്രതിഭ എംഎൽഎ മെഡിക്കൽ ഓഫീസർമാക്ക് പി പി ഇ കിറ്റുകൾ കൈമാറി.

date