Post Category
പരാതി പരിഹാര അദാലത്ത്: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
അമ്പലപ്പുഴ താലൂക്കിലെ ജില്ലാകളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. സെപ്റ്റംബർ ഏഴിനാണ് വീഡിയോ കോൺഫ്രൻസ് വഴി അദാലത്ത് നടത്തുക.
എൽ ആർ എം കേസുകൾ, ഭൂമിയുടെ തരം മാറ്റം /പരിവർത്തനം, റേഷൻ കാർഡ് ബിപിഎൽ ആക്കുന്നതിനുള്ള അപേക്ഷ, ലൈഫ്, പ്രളയം സംബന്ധമായ പരാതി എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും അമ്പലപ്പുഴ താലൂക്കിലെ അക്ഷയ സെൻറർ വഴി സമർപ്പിക്കാം. അക്ഷയ സെൻറർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളുവെന്നും ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments