Skip to main content

ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയുടെ ലോഗോ മന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു

 

 

ആലപ്പുഴ : ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയുടെ ലോഗോ ധനകാര്യ - കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ല കളക്ടർ എ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി ജി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. 

 

 ആലപ്പുഴ ഹെറിറ്റേജ്‌ പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്ത എം ആർ അഭിഷേകിന് വേണ്ടി അദ്ദേഹത്തിന്റെ അച്ഛൻ രാമകൃഷ്ണൻ ഒന്നാംസമ്മാനമായ ഒരുലക്ഷം രൂപ ചടങ്ങിൽ വെച്ചു സ്വീകരിച്ചു.  രണ്ടാം സമ്മാനം ലഭിച്ച തപ്തി പ്രിയങ്കക്ക്‌ 25,000 രൂപയും മൂന്നാം സമ്മാനം ലഭിച്ച അഖിൽ കെ വി ക്ക്‌ പതിനായിരം രൂപയും ചടങ്ങിൽ വെച്ച് കൈമാറി.

 

 

 ആലപ്പുഴ പട്ടണത്തിന്റെ പൗരാണിക പ്രതാപം വീണ്ടെടുക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുള്ള പദ്ധതിയാണ് ആലപ്പുഴ ഹെറിറ്റേജ് പദ്ധതി. ആലപ്പുഴയിലെ കനാലുകൾ,  റോഡുകൾ,  തോടുകൾ എന്നിവയുടെ  സംരക്ഷണം സൗന്ദര്യവൽക്കരണം എന്നിവക്ക് പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പട്ടണത്തിലെ പഴയകാല ഫാക്ടറികൾ നവീകരിച്ചു കയർ മ്യൂസിയങ്ങൾ സ്ഥാപിക്കും. അതോടൊപ്പം നോർട്ടൺ മ്യൂസിയം, ഗാന്ധി മ്യൂസിയം, യാൺ മ്യൂസിയം, പോർട്ട്‌ മ്യൂസിയം എന്നിവയും ഹെറിറ്റേജ് പദ്ധതിയിലൂടെ നടപ്പാക്കും. 

 

പട്ടണത്തിലെ പൗരാണിക ക്ഷേത്രങ്ങൾ, മോസ്‌കുകൾ, പള്ളികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും.

date