Post Category
ഹാന്‍ടെക്‌സില്‍ ഓണം റിബേറ്റ് വില്‍പ്പന തുടങ്ങി
പത്തനംതിട്ട കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ടെക്‌സ് ഷോറൂമില്‍ ഓണം റിബേറ്റ് വില്‍പ്പന ആരംഭിച്ചു. കൈത്തറി തുണിത്തരങ്ങള്‍ക്ക് ഇരുപത് ശതമാനം ഗവണ്‍മെന്റ് റിബേറ്റ്, 10 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് എന്നിവ കൂടാതെ ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡിന് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ 10000 രൂപ വരെ ഉപാധികളോടെ തുണിത്തരങ്ങള്‍ വാങ്ങാം. ബെഡ്ഷീറ്റുകള്‍, വിവിധതരം മുണ്ടുകള്‍, സാരികള്‍, കൈലികള്‍, ടൗവലുകള്‍ തുടങ്ങിയവ ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാണ്. ഈ മാസം 30 വരെ റിബേറ്റ് വില്‍പ്പന തുടരും.
date
- Log in to post comments