Skip to main content

പറക്കോട് അംഗന്‍വാടി കെട്ടിടം കെട്ടിടം ഉദ്ഘാടനം ചെയ്തു 

 

          വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച പറക്കോട് പതിനാലാം വാര്‍ഡിലെ അംഗനവാടിക്ക് സ്വന്തം കെട്ടിടം ആയി. വാര്‍ഡ് കൗണ്‍സിലറും നഗരസഭാ ചെയര്‍പേഴ്സണുമായ സിന്ധു തുളസീധര കുറുപ്പ് മുന്‍കൈ എടുത്ത്് പറക്കോട് അലക്സ് കോട്ടേജില്‍ (വിളവിനാല്‍ ) വീട്ടില്‍ എ.ജി.മാത്യൂ നല്‍കിയ നാല് സെന്റ് സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടെയും അംഗനവാടി നിര്‍മിച്ചത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗങ്ങളായ ടി. മധു, എസ്.ബിനു, രാജി ചെറിയാന്‍, റീനാ ശാമുവല്‍, ഡി. ശശികുമാര്‍, അനിത, ഡി. സജി, എസ്. അഖില്‍, എ.ജി. മാത്യൂ, ഗോപാലകൃഷ്ണ കുറുപ്പ്, മനോജ്, വേണു എന്നിവര്‍ സംസാരിച്ചു. നാല് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ എ.ജി. മാത്യൂവിനെ എംഎല്‍എ ആദരിച്ചു. അധ്യാപകനായ മനോജ് അംഗനവാടിക്ക് ടെലിവിഷന്‍ സംഭാവന ചെയ്തു.                    

date