Skip to main content

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുള്ള അവശ്യവസ്തുക്കള്‍ കൈമാറി

 

ജില്ലയിലെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഓള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ഘടകം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറി.  240 പുതപ്പ്, 3000 മാസ്‌ക്, 20 പിപിഇ കിറ്റ്, 200 ബോട്ടില്‍ സാനിറ്റൈസര്‍, 20 പായ്ക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ അടങ്ങുന്ന വസ്തുക്കളാണു കൈമാറിയത്. 

ഓള്‍ കേരള ടെയ്‌ലേഴ്സ് അസോസിയേഷനു വേണ്ടി സംസ്ഥാന ട്രഷറര്‍ ജി.കാര്‍ത്തികേയനാണു ജില്ലാ കളക്ടര്‍ പി.ബി നൂഹിനു വസ്തുക്കള്‍ കൈമാറിയത്. ജില്ലാ പ്രസിഡന്റ് ആര്‍.രാജസേനന്‍, ജില്ലാ സെക്രട്ടറി പി.ജി രാജന്‍, ജില്ലാ ട്രഷറര്‍ എം.വി മോഹനന്‍, ജോയിന്റ് സെക്രട്ടറിമാരായ എം.വി ജേക്കബ്, എം.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ പങ്കെടുത്തു.                          

 

date