Skip to main content

പനങ്ങാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം നടത്തി

 

ശുചിത്വ മേഖലയിൽ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ശുചിത്വ പദവിക്ക് പനങ്ങാട്  പഞ്ചായത്ത് അർഹത നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി ശുചിത്വ പദവി പ്രഖ്യാപനം നടത്തി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.  ഹരിത കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

81 പോയിന്റ് നേടിയാണ് പഞ്ചായത്ത് ശുചിത്വ പദവിയിൽ എത്തിയത്. മാലിന്യ സംസ്കരണത്തിനായി ക്ലീൻ പനങ്ങാട് ഗ്രീൻ പനങ്ങാട് എന്ന പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. 12 അംഗ ഹരിതകർമ്മസേനയാണ് വീടുകളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിൽ എത്തിക്കുന്നത്.  ഇതിനോടകം 96 ലോഡ് അജൈവ മാലിന്യങ്ങൾ പഞ്ചായത്ത് കയറ്റി അയച്ചിട്ടുണ്ട്.  പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ പൊതുഇടങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിനായി കൂടകൾ സ്ഥാപിച്ചിട്ടുണ്ട്.  

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ. വി വിലാസിനി,  പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ, അസിസ്റ്റൻറ് സെക്രട്ടറി ഗിരീഷ് കുമാർ.ഇ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.കെ പത്മനാഭൻ മാസ്റ്റർ,  ശുചിത്വമിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ നാസർ ബാബു,  റിസോഴ്സ് പേഴ്സൻ ഷബ്‌ന, തുടങ്ങിയവർ പങ്കെടുത്തു.
 

date