മാവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനം
മാവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം (ആഗസ്ത് 22ന് ) രാവിലെ 10 മണിക്ക് പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഉണ്ടാവും.
കിഫ്ബി മുഖേന മാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്‍കലിനെയാണ് ആയതിന്‍റെ നിര്‍വ്വഹണ ഏജന്‍സിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി മുനീറത്ത്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments