Skip to main content

ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിൽ  അപേക്ഷ ക്ഷണിച്ചു

 

 

ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള കുട്ടികള്‍ക്കായി കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന  ഗ്രൂപ്പ്  ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിൽ  അപേക്ഷ ക്ഷണിച്ചു.  ഈ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നു.   കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യവിനിമയങ്ങള്‍ സാധ്യമാക്കുന്നതിനും  കുടുംബത്തോടൊപ്പം  കഴിയാന്‍ അവസര മൊരുക്കുന്നതിനും വേണ്ടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.
 പദ്ധതി ജില്ലയില്‍ നടപ്പിലാക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍, ദമ്പതികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സംഘടനകള്‍ എന്നിവര്‍ 2020 സെപ്റ്റംബര്‍ നാലിനകം   ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക്  : 04952378920 dcpukkd@gmail.com

date