Skip to main content

പൊതുവിപണിയില്‍ പരിശോധന കര്‍ശനമാക്കി

കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കടപ്പാക്കട, കിളികൊല്ലൂര്‍, ചന്ദനത്തോപ്പ്, കുണ്ടറ, മുക്കട എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സവാളയുടെ ചില്ലറ വില്‍പ്പന 30 രൂപയില്‍ നിന്ന് 25 രൂപയായി കുറച്ചു. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകളുടെ പേരില്‍ കേസെടുത്തു അവ പ്രദര്‍ശിപ്പിക്കണമെന്ന താക്കീതും നല്‍കി. പഴക്കട, പച്ചക്കറികട, ഇറച്ചിക്കട എന്നിവിടങ്ങളിലും പരിശോധന നടത്തി. നാലു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസര്‍ ടി ദീപ അറിയിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എ ഹുസൈനും ബി ഗോപകുമാറും പരിശോധനയില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2306/2020)

 

date