Post Category
ഓമാനൂര്‍ -പോത്തുവെട്ടിപ്പാറ മുണ്ടക്കല്‍ റോഡ് പ്രവൃത്തിക്ക് ഭരണാനുമതി
ഓമാനൂര്‍ - പോത്തുവെട്ടിപ്പാറ മുണ്ടക്കല്‍ റോഡിന് പ്രധാനമന്ത്രി ഗ്രാമീണ സദക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 399.17 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി ടി.വി ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. 4.32 കിലോമീറ്റര്‍ നീളമുള്ള ചീക്കോട് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ഓമാനൂരില്‍ നിന്ന് വാവൂരിലേക്കുള്ള ഒരു ബൈപാസായി നിര്‍മിക്കുന്ന റോഡ് ഒരുപാട് പേര്‍ക്ക് ആശ്വാസമാകും. ടാറിങിന് പുറമേ ഡ്രൈനേജ്, ഐറിഷ് ഡ്രൈന്‍, വൈഡനിങ്, ഉയര്‍ന്ന ഭാഗം കട്ടിങ്, താഴ്ന്ന ഭാഗം ഉയര്‍ത്തല്‍ എന്നീ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമവികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
date
- Log in to post comments