Post Category
കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ നഗരമാക്കും
കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ നഗരമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ജില്ലയിലെ കെട്ടിട നിർമാണങ്ങൾ ഭിന്നശേഷിസൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുകയും സ്ഥായിയായ വരുമാനം ഉറപ്പാക്കുകയും ചെയ്യണമെന്നും മേയർ പറഞ്ഞു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു പറഞ്ഞു. സബ് കലക്ടർ ജി.പ്രിയങ്ക, അസി. കലക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments