Post Category
താമരശ്ശേരി ക്ലസ്റ്ററായി
കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താമരശ്ശേരി ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതുവരേ 55 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
രോഗികള്‍ കുറഞ്ഞതിനാല്‍ നാദാപുരവും ചാലിയവും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം പത്തായി. ഒളവണ്ണ- 6, വെള്ളയില്‍ -113, മുഖദാര്‍- 37, ചെക്യാട് - 12, ചോറോട്- 144, കുറ്റിച്ചിറ - 6, വടകര- 51, തിരുവള്ളൂര്‍- 20, വലിയങ്ങാടി 18 എന്നിങ്ങനെയാണ് ക്ലസ്റ്ററുകളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം..
date
- Log in to post comments