പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ : ഓണ വിപണി 2020 ആരംഭിച്ചു
ഓണ വിപണി 2020 ജില്ലാതലഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ തൊടുപുഴയില്‍ നിര്‍വ്വഹിച്ചു. ഓണക്കാലത്ത് വിപണിയില്‍ പച്ചക്കറി വില നിയന്ത്രിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല ഇക്കോഷോപ്പ്, ആഴ്ച ചന്ത, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, ബി.എല്‍.എഫ്.ഒ, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവ മുഖേനയാണ് ഓണചന്തകള്‍ നടത്തുന്നത്. നാലു ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ 96 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 6 ചന്തകളും വി.എഫ്.പി.സി.കെയുടെ 19 ചന്തകളും ജില്ലയില്‍ നടത്തും. കര്‍ഷകര്‍ക്ക് പൊതുവിപണിയേക്കാള്‍ 10 ശതമാനം അധികവില നല്‍കിയാണ് സംഭരിക്കുന്നത്. കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികള്‍ക്ക് പൊതുവിപണി വില്‍പ്പനവിലയില്‍ നിന്നും 30 ശതമാനം കുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 26 മുതല്‍ 30 വരെയുള്ള സംഭരണ വില്‍പ്പന വില എല്ലാ ദിവസവും രാവിലെ കൃഷിവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
- Log in to post comments