സെയ്ഫ് ഹോം ഒരുക്കാൻ അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ പ്രശ്‌നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിതമായി താമസിക്കുന്നതിനായി സംസ്ഥാനതലത്തിൽ സെയ്ഫ് ഹോം ആരംഭിക്കുന്നതിനുള്ള നടപടികൾ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു. പരമാവധി 10 ദമ്പതികൾക്ക് ഒരേസമയം താമസ സൗകര്യം ഒരുക്കാൻ കഴിയുന്നതും പുനരധിവാസ മേഖലയിൽ പ്രവർത്തിപരിചയമുള്ളതുമായ സന്നദ്ധ സംഘടനകളിൽ നിന്നും വിശദമായ പ്രെപ്പോസലുകൾ ക്ഷണിച്ചു. താമസ കാലയളവിൽ ദമ്പതികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹോമിൽ ലഭ്യമാക്കേണ്ടതാണ്. താല്പര്യമുള്ള സന്നദ്ധസംഘടനകൾ സെപ്റ്റംബർ അഞ്ചിനു മുൻപായി വിശദമായ പ്രൊപ്പോസലുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2306040.
- Log in to post comments