ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം ആരംഭിച്ചു
കൊച്ചി: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ആരംഭിച്ചു. പറവൂര്‍, ആലങ്ങാട്, വൈപ്പിന്‍, ഇടപ്പള്ളി, പള്ളുരുത്തി, വൈറ്റില, മുവാറ്റുപുഴ, കോതമംഗലം, പാറക്കടവ്, കൂവപ്പടി ബ്ലോക്കുകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചത്്. 2017-ല്‍ കാര്‍ഡ് എടുത്ത കുടംബങ്ങള്‍ക്കും, 2016-ല്‍ കാര്‍ഡ് എടുത്ത് 2017-ല്‍ പുതുക്കിയ കുടുംബങ്ങള്‍ക്കും കാര്‍ഡ് പുതുക്കാം.
കാര്‍ഡ് പുതുക്കാനായി നിലവില്‍ അംഗമായിട്ടുള്ള ഒരാള്‍ റേഷന്‍കാര്‍ഡും, നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുമായി കേന്ദ്രങ്ങളില്‍ എത്തണം.
ഗൃഹനാഥന്‍ 60 വയസ്സ് പൂര്‍ത്തിയായെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ വയസ്സ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന കുടുംബങ്ങളിലെ കാര്‍ഡുകള്‍ പുതുക്കരുത്. സീനിയര്‍ സിറ്റിസണ് നല്കുന്ന ഉള്ള 30,000/- രൂപയുടെ അധിക ചികില്‍സ ലഭിക്കണമെങ്കില്‍ വയസ്സ് കൃത്യമായി രേഖപ്പെടുത്തി രണ്ടാം ഘട്ടത്തില്‍ പുതിയ കാര്‍ഡ് എടുക്കേണ്ടതാണെന്ന്് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു..
ആശ്രിതരുടെ വയസ്സ്, പേര് എന്നിവ പുതുക്കുന്ന സമയത്ത് മാറ്റം വരുത്താം. നിലവില്‍ കാര്‍ഡില്‍ അംഗങ്ങളല്ലാത്ത എന്നാല്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള ആളുകള്‍ക്ക് ഇപ്പോള്‍ പേര് ചേര്‍ക്കാം. അവര്‍ നേരിട്ട് കേന്ദ്രങ്ങളില്‍ എത്തണം. ആദ്യഘട്ടത്തില്‍ കാര്‍ഡ് പുതുക്കല്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. പുതുക്കുന്നതിനും, പുതിയ കാര്‍ഡിനും 30/- രൂപ ഈടാക്കും. നിലവില്‍ മാര്‍ച്ച്്മാസം ചികില്‍സ ഉള്ള ആളുകളുടെ കാര്‍ഡുകള്‍ ഏപ്രില്‍-1-ന് ശേഷം മാത്രമെ പുതുക്കാവൂ.
സാങ്കേതിക കാരണത്താല്‍ പുതുക്കാന്‍ കഴിയാത്ത കുടുംബാംഗങ്ങള്‍ക്ക് രണ്ടാം ഘട്ടത്തില്‍ പുതിയകാര്‍ഡ് എടുക്കാവുന്നതാണ്. സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള കുടുംബാംഗം, പുതുക്കുന്നതിന് മുന്‍പ് 60 വയസ്സ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. വിതരണ കേന്ദ്രങ്ങളെ കുറിച്ച് അറിയാന്‍ അതാത് പഞ്ചായത്ത് കുടുംബശ്രീ, ആശാ പ്രവര്‍ത്തകരെ സമീപിക്കാം. അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളും അവരവരുടെ കേന്ദ്രത്തില്‍ എത്തി കാര്‍ഡ് പുതുക്കി ഉപയോഗിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments