Skip to main content

ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ

സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്.
1)76 വയസുള്ള പാലാരിവട്ടം സ്വദേശി. കോവിഡ് ന്യൂമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.ദീർഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനു ചികിത്സയിൽ ആയിരുന്നു.
2)74 വയസുള്ള ചെല്ലാനം സ്വദേശിനി. കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.
3)53 വയസുള്ള വടുതല സ്വദേശിനി  കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. നില ഗുരുതരമായി തുടരുന്നു 
4)55 വയസുള്ള എറണാകുളം വടുതല സ്വദേശിനി.  കോവിഡ് നുമോണിയ മൂലം  ഐസിയുവിൽ തുടരുന്നു.  ദീർഘനാളായി  ശ്വാസകോശ രോഗത്തിന് ചികിത്സ തേടുന്നുണ്ട് 
5)75 വയസുള്ള ആലുവ സ്വദേശി. തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. ഈ മാസം 22ആം തിയതി  എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ  കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
6)35 വയസുള്ള നീണ്ടകര സ്വദേശി  ഐസിയുവിൽ തുടരുന്നു,  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പരിശോധന ഫലo പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.
7)72 വയസുള്ള  പെരുമ്പാവൂർ  സ്വദേശി. ഗുരുതരമായി തുടരുന്നു, എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് കോവിഡ് പരിശോധന ഫലo പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
          
(ഒപ്പ്)
Dr.Fathahudeen                                   26.08.2020
നോഡൽ ഓഫീസർ

സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം

date