സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്ക് അംഗീകാരം വടകര ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി
ശുചിത്വ പദവി പ്രഖ്യാപനം സി.കെ.നാണു എംഎല്‍എ നിര്‍വഹിച്ചു
സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്ക് അംഗീകാരം വടകര ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. സി.കെ.നാണു എംഎല്‍എ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ബ്ലോക്കിലുള്‍പ്പെട്ട എല്ലാ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതാണ് നേട്ടത്തിന് കാരണമായത്. ഏറാമല, അഴിയൂര്‍ ചോറോട്, ഒഞ്ചിയം ഗ്രാമ പഞ്ചായത്തുകളാണ് വടകര ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്.
പഞ്ചായത്ത് തലത്തില്‍ ജൈവ - അജൈവ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളും ബ്ലോക്ക് തലത്തില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍ (ആര് ആര് എഫ് ) പ്രവര്‍ത്തനങ്ങളും വടകര ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യ ആര് ആര് എഫ് വടകര ബ്ലോക്ക് പഞ്ചായത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. വടകര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന അഴിയൂര്‍ പഞ്ചായത്തിലാണ് ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ ആദ്യ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍ (എം ആര് എഫ് ) സ്ഥാപിച്ചത്. ഏറാമലപഞ്ചായത്ത് ജൈവമാലിന്യത്തില്‍ നിന്നും ജൈവവളം ഉദ്പാദിപ്പിച്ച് ജൈവമിത്ര എന്ന പേരില്‍ വിപണനം ചെയ്ത് മാലിന്യ സംസ്ക്കരണത്തില്‍ മാതൃക സൃഷ്ടിച്ചു. ഏറാമലയിലെ മാലിന്യ സംസ്കരണ കേന്ദ്ര വിപുലീകരണത്തിനും അഴിയൂര്‍ പഞ്ചായത്ത് കാപ്പുഴത്തോട് ശുചീകരണത്തിനും വടകര ബ്ലോക്ക് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 'ചിത്രഗ്രാമം' എന്ന പേരില്‍ അമ്പതോളം പ്രശസ്ത ചിത്രകാരന്മാരെ ഉള്‍പ്പെടുത്തി കാപ്പുഴത്തോട് പരിസരത്ത് ശുചിത്വവുമായി ബന്ധപ്പെട്ട ചിത്രരചനാ ക്യാമ്പ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് പി, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കബനി സി എന്നിവര്‍ ശുചിത്വ പദവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്ക്കരന്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് കവിത പി വി ,ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജിത അമ്പലത്തില്‍ ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാമള കൃഷ്ണാര്‍പ്പിതം,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ.ടി.ശ്രീധരന് ,ടി.കെ.രാജന് മാസ്റ്റര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബേബി ബാലമ്പ്രത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്പേഴ്സന് ആയിഷ സി, ബ്ലോക്ക് മെമ്പര്‍ പങ്കജാക്ഷി ടീച്ചര്‍, അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ ശുഭമുരളീധരന്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ഷംന പി. എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ രജിത കെ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ആലോള്ളതില്‍ നന്ദിയും പറഞ്ഞു.
- Log in to post comments