Skip to main content

വാതക ശ്മശാനമായ വിശ്രാന്തി നാടിന് സമർപ്പിച്ചു

 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് കടപ്പുറത്ത് 1.10 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം കെ ദാസൻ എംഎൽഎ യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ചേർന്ന് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ശ്മശാന നിർമ്മാണം പൂർത്തികരിച്ചത്.

കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് തൃക്കോട്ടൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് ഹൈടെക്ക് ക്രിമിറ്റോറിയം കമ്പനിയാണ് ചൂളയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഇവിടെ ഒരു മൃതശരീരം ദഹിപ്പിക്കാൻ ഒരു മണിക്കൂർ മതി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക്  3500 രൂപയും പുറത്തുള്ളവർക്ക് 4000 രുപയുമാണ് ശവസംസ്കാരത്തിനായി ഈടാക്കുക.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയരാജൻ,  അസിസ്റ്റന്റ് എഞ്ചിനിയർ കെ ഫാസിൽ,  സ്ഥിരം സമിതി അംഗങ്ങളായ ഇ അനിൽകുമാർ, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ വി വേണുഗോപാലൻ, പി.കെ രാമകൃഷ്ണൻ,  ഷബീർ ഇ.കെ,  ടി.കെ ഗീത,  സബിതാ മേലാത്തൂർ,  കെ.ടി സാബിറ, എൻ ഉണ്ണി എന്നിവർ പങ്കെടുത്തു.

 

date