Skip to main content

പെരിന്തല്‍മണ്ണയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ 32 ലക്ഷം അനുവദിച്ചു

 

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ 32 ലക്ഷം അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുരിശുപള്ളി ജംങ്ഷന്‍, താഴേക്കോട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  വെട്ടത്തൂരിലെ കാപ്പ് ഒടുവന്‍ കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം, വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലിപ്പറമ്പ് പഞ്ചായത്തിലെ  ആനമങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൂത ദാറുല്‍ ഉലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേലാറ്റൂര്‍  ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങൂര്‍ എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ എട്ട് സ്ഥലങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡിനാണ്(സില്‍ക്ക്) നിര്‍മാണ ചുമതല.
 

date