Skip to main content

ഓണ സമൃദ്ധി 2020: വേങ്ങരയില്‍ ആറു വിപണികള്‍

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വി.എഫ്.സി.കെ/ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2020 ല്‍ വേങ്ങരയില്‍ ഒരുങ്ങിയത് ആറ് വിപണികള്‍. വേങ്ങര ബ്ലോക്കിലെ ഊരകം, പറപ്പൂര്‍, തെന്നല, എടരിക്കോട്, എആര്‍ നഗര്‍ പഞ്ചായത്തിലെ  വിപണികളിലൂടെയും വേങ്ങര പഞ്ചായത്തിലെ ഓണ്‍ലൈന്‍ വിപണിയിലൂടെയുമാണ് ജനങ്ങള്‍ക്ക് ആവശ്യമായ പഴം, പച്ചക്കറികള്‍ ലഭ്യമാക്കുന്നത്.
പച്ചക്കറികള്‍ വിപണിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ 300 രൂപയുടെ കിറ്റുകളായാണ്  ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് \ല്‍കുന്നത്. കര്‍ഷകരില്‍ നിന്നും 10 ശതമാനം അധിക വില നല്‍കി സംഭരിക്കുന്ന സാധനങ്ങള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവിലും ജൈവ ഉല്‍പന്നങ്ങള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിക്കുന്നവ 10 ശതമാനം വിലക്കുറവിലുമാണ് വിറ്റഴിക്കുന്നത്. വിപണികള്‍ക്കായി 65,000 രൂപ വീതമാണ് ഓരോ പഞ്ചായത്തിനും വകയിരുത്തിയിട്ടുള്ളത്.  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇന്ന് (ഓഗസ്റ്റ് 27) മുതല്‍ 30 വരെയാണ് മേള നടക്കുക. കോവിഡ് സ്ഥിരീകരിച്ച കണ്ണമംഗലം ഒഴികെയുള്ള പഞ്ചായത്തുകളില്‍ വിപണികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രകാശ്  പുത്തന്‍ മഠത്തില്‍ അറിയിച്ചു.
 

date