Skip to main content

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ ഓണച്ചന്ത ആഗസ്റ്റ് 27 മുതല്‍ 

 

ആലപ്പുഴതൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ ഓണച്ചന്തകള്‍ പ്രവർത്തനമാരംഭിക്കുന്നു. ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി ആറ് ഇടങ്ങളിലായാണ് ഓണച്ചന്തകള്‍ നടത്തുന്നത്. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പെരുമ്പളം ഗ്രാമപഞ്ചായത്തുകളിൽ ഒന്ന് വീതവും, പാണാവള്ളി ഗ്രാമപഞ്ചായത്തിൽ രണ്ട് സ്റ്റാളുകളുമാണ് ഓണച്ചന്തയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

ആഗസ്റ്റ് 27 മുതല്‍ 30 വരെ രാവിലെ 9 മണി മുതലാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ക്കും വാങ്ങാനെത്തുന്നവര്‍ക്കും ഒരുപോലെ ലാഭം ഉറപ്പാക്കുന്നതാണീ ഓണച്ചന്തകള്‍. കര്‍ഷകര്‍ക്ക് വിപണി വിലയെക്കാള്‍ പത്ത് ശതമാനം തുക അധികം നല്‍കിയാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. പൊതുജനങ്ങൾക്ക് പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികൾ വാങ്ങാനാകും. ഓണച്ചന്തകള്‍ക്കായി കര്‍ഷകരില്‍ നിന്നും പരമാവധി പച്ചക്കറികള്‍ ശേഖരിച്ചിട്ടുണ്ട്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങളാണ് കൂടുതൽ വിപണിയിലേക്ക് എത്തിക്കുന്നതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ബി സിറാജുദ്ദീൻ അറിയിച്ചു. അതത് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ക്കാണ് ഓണച്ചന്തകളുടെ പൂര്‍ണ ചുമതല.

date