കോവിഡ് ബാധിച്ച് കോട്ടയ്ക്കല്‍ സ്വദേശിനി മരിച്ചു
ജില്ലയില്‍ കോവിഡ് ബാധിച്ച് കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യത്തൂട്ടി (65) മരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 36 ആയി. രക്തസമ്മര്‍ദ്ദം, ആസ്ത്മ എന്നിവ അലട്ടിയിരുന്ന ഇയ്യത്തൂട്ടിയെ പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. അവശ നിലയിലായിരുന്ന രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ചികിത്സ നല്‍കിയതോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായി. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായതോടെ രോഗിയെ കോവിഡ് ഐ.സി.യു.വിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി നല്കി. 25ന് രാത്രി രോഗിയുടെ ആരോഗ്യ നില വഷളായി. എസി.എല്‍.എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 26ന് രാവിലെ മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി.
- Log in to post comments