ഓണക്കാലം: ജനങ്ങൾ സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് നടത്തണം
ആലപ്പുഴ: ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കൂടുതൽ ആളുകൾ എത്തിച്ചേരാനിടയുള്ളതിനാൽ ജനങ്ങൾ നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.കടകളിൽ പോകുമ്പോൾ മൂക്കും വായും മൂടും വിധം മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.കടകളിൽ കയറുതിന് മുൻപും ഇറങ്ങിയ ശേഷവും കൈകൾ അണു വിമുക്തമാക്കണം.വൃദ്ധ ജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ മറ്റ് രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുവർ തുടങ്ങിയവർ സന്ദർശനങ്ങളൊഴിവാക്കി വീടുകളിൽ സുരക്ഷിതരായിരിക്കുക. ഷോപ്പിങ്ങിന് കഴിവതും ഒരാൾ മാത്രം പോകുക. തിരക്കുണ്ടെങ്കിൽ കടയുടെ പുറത്ത് ക്ഷമയോടെ കാത്തു നില്ക്കുക.മുൻകൂട്ടി ലിസ്റ്റ് തയ്യാറാക്കി പോകുന്നത് കൂടുതൽ സമയം കടയ്ക്കുള്ളിൽ ചെലവഴിക്കുത് ഒഴിവാക്കാൻ സഹായിക്കും.അയൽ വീടുകൾ, ബന്ധു വീടുകൾ, ബീച്ച്, പാർക്ക് തുടങ്ങി പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം.വീ'ട്ടിലെ അംഗങ്ങളുടെ സഹകരണത്തോടെ ഓണവിഭവങ്ങൾ വീട്ടിൽതന്നെ ഉണ്ടാക്കാം. ഓണസദ്യയ്ക്ക് വീട്ടിലെ അംഗങ്ങൾ മാത്രം മതി.ഓണക്കാലത്ത് സജീവമാകാറുള്ള ക്ലബ്ബുകൾ, ഇത്തവണ കൂട്ടം കൂടാനിടയുണ്ടാക്കുന്ന കളികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. പകരം ഓണ്‍ലൈൻ സാധ്യത ഉപയോഗിച്ച് മത്സരങ്ങൾ സംഘടിപ്പിക്കാവുതാണ്.പുതുവസ്ത്രങ്ങൾ വാങ്ങിയ ഉടനെ ധരിച്ചു നോക്കരുത്.ഓണസമ്മാനങ്ങളുടെ പാക്കറ്റ് ഉടനെ കൈമാറ്റം ചെയ്യാതെ അണുവിമുക്ത മാക്കാൻ ശ്രദ്ധിക്കുക.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ളവർ കടകളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. കടയുടമയും ജീവനക്കാരും രോഗലക്ഷണങ്ങളില്ലാത്തവരാണെ് ഉറപ്പാക്കുക. കടയ്ക്കു പുറത്ത് സോപ്പുപയോഗിച്ച് കൈ കഴുകുന്നതിനോ സാനി'ട്ടൈസർ ഉപയോഗിക്കാനോ ഉള്ള സൗകര്യം ഉറപ്പാക്കണം.ജീവനക്കാർ മാസ്ക് ശരിയായ വിധത്തിൽ ധരിക്കേണ്ടതും ആറ് മണിക്കൂർ ഇടവേളയിൽ മാറ്റി ധരിക്കേണ്ടതുമാണ്.കടയുടെ വിസ്താരമനുസരിച്ച് സാമൂഹിക അകലം പാലിക്കാൻ സാധ്യമാകും വിധം മാത്രം ആളുകളെ പ്രവേശിപ്പിക്കുക.ജീവനക്കാർ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.
- Log in to post comments