Post Category
കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,4 വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കി പുനഃസ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഈ വാർഡുകളിൽ കോവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
date
- Log in to post comments