Skip to main content

ലൈഫ്: അപേക്ഷ സെപ്റ്റംബർ 9 വരെ സ്വീകരിക്കും

ലൈഫ് 2020 യുടെ ഭാഗമായി വീട് ഇല്ലാത്തതും വീട് വയ്ക്കാൻ ശേഷിയുമില്ലാത്തവരുമായവർക്ക്  ഓൺലൈൻ അപേക്ഷകൾ ലൈഫ് മിഷനിലേക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 9 വരെ നീട്ടി.
സംസ്ഥാനത്ത് ഇതിനോടകം ആറു ലക്ഷത്തിലധികം അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
ജില്ലയിൽ 43000 അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡ് പ്രകാരമുള്ള കുടുംബനാഥരുടെ പേരിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത അർഹരായവർ സെപ്തം. 9 നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. സെപ്തം. 9 നു ശേഷം അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ലൈഫ്  മിഷൻ ജില്ല കോ-ഓർഡിനേറ്റർ അറിയിച്ചു

 

date