Post Category
കേരള പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്പ്സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2020- 21 അധ്യയന വർഷം വിവിധ വിഷയങ്ങളിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയുള്ള (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) ഏതെങ്കിലും കോഴ്സുകളിൽ ചേർന്നിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. സ്കോളർഷിപ്പിനുള്ള അപേക്ഷ ഫോറം കേരള ഷോപ്പ്സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. അപേക്ഷ ഫാറങ്ങളും വിശദ വിവരങ്ങളും 'peedika.kerala.gov.in'എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഓഫീസിൽ 2020സെപ്റ്റംബർ 30നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2364866.
date
- Log in to post comments