Skip to main content

ജില്ലയിലെ 19 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പയ്യന്നൂര്‍ നഗരസഭ  25,38,43, ചെറുകുന്ന് 3, മയ്യില്‍ 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38, പട്ടുവം 6, കുറുമാത്തൂര്‍ 14, തലശ്ശേരി നഗരസഭ 47, മുഴപ്പിലങ്ങാട് 7,9, പിണറായി 3, പരിയാരം 14, ചപ്പാരപ്പടവ് 1, ധര്‍മ്മടം 14, ഉളിക്കല്‍ 2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആലക്കോട് 1, പേരാവൂര്‍ 6, കോളയാട് 9 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചെറുകുന്ന് 12, കല്ല്യാശ്ശേരി 13,14, പയ്യാവൂര്‍ 3,12, ആലക്കോട് 19, നടുവില്‍ 2, ഇരിട്ടി 9, പായം 11,13,17, ആറളം 1,6 തില്ലങ്കേരി 7,8,9,12, കണിച്ചാര്‍ 9,10,  അയ്യന്‍കുന്ന് 9, ചെമ്പിലോട് 15,18, ചെങ്ങളായി 5,8, എരമം കുറ്റൂര്‍ 17, എരുവേശ്ശി 2, ഇരിക്കൂര്‍ 9, കടമ്പൂര്‍ 6, കടന്നപ്പള്ളി പാണപ്പുഴ 12, കാങ്കോല്‍ ആലപ്പടമ്പ 5,14, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27,46, കേളകം 1, കൊട്ടിയൂര്‍ 1,4, കുഞ്ഞിമംഗലം 13, മാലൂര്‍ 3,8, മുണ്ടേരി 4, മുഴക്കുന്ന് 2,6,10,15, നാറാത്ത് 14, പടിയൂര്‍ കല്ല്യാട് 5,6,9, പന്ന്യന്നൂര്‍ 11, പാനൂര്‍ നഗരസഭ 1,8, പയ്യന്നൂര്‍ നഗരസഭ 4, പെരളശ്ശേരി 7, പേരാവൂര്‍ 11, പെരിങ്ങോം വയക്കര 2, പിണറായി 2, ശ്രീകണ്ഠാപുരം നഗരസഭ 12,22, വേങ്ങാട് 13,17 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി

date